Asianet News MalayalamAsianet News Malayalam

ശബരിമല സംഘർഷം: വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പച്ചവര്‍ക്കെതിരെ കേസെടുത്തു

പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് വേറെയും കേസെടുത്തിട്ടുണ്ട്. 
 

investigation into spreading hate messages regards sabarimala
Author
Museum police station, First Published Oct 18, 2018, 7:14 PM IST

തിരുവനന്തപുരം: ശബരിമല സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തും വിധം സമൂഹമാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍  പ്രചരിപ്പിച്ചവർക്കെതിരെ തിരുവനന്തപുരം മ്യൂസിയം  പൊലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകളും തെറ്റിദ്ധാരണജനകമായ പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ വേറെയും കേസെടുത്തിട്ടുണ്ട്. 

നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളിലുണ്ടായ സംഘർഷങ്ങളിൽ 16 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 15 എണ്ണവും ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ്. ഇത്രയും കേസുകളിലായി 45 പേരാണ് റിമാൻഡ‍ിലുള്ളത്. നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിൽ പ്രകടനം നടത്തിയതിന് യുവമോർച്ച പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. 

Follow Us:
Download App:
  • android
  • ios