ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ടെത്തിയ പൊലീസ് സംഘത്തെ സുരക്ഷാ ജീവനക്കാര്‍ മടക്കി അയച്ചു. നേരത്തെ അനുമതി വാങ്ങാത്തതിനാലാണ് സുരക്ഷാ ജീവനക്കാര്‍ ഇവരെ മടക്കിയച്ചത്. ഇതോടെ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാനും പൊലീസ് സംഘത്തിന് കഴിഞ്ഞില്ല.
ദില്ലി: ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ടെത്തിയ പൊലീസ് സംഘത്തെ സുരക്ഷാ ജീവനക്കാര്‍ മടക്കി അയച്ചു. നേരത്തെ അനുമതി വാങ്ങാത്തതിനാലാണ് സുരക്ഷാ ജീവനക്കാര്‍ ഇവരെ മടക്കിയച്ചത്. ഇതോടെ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാനും പൊലീസ് സംഘത്തിന് കഴിഞ്ഞില്ല.
തിങ്കളാഴ്ച മുന്‍കൂര്‍ അനുമതി വാങ്ങാനാണ് പൊലീസ് സംഘത്തിന് ലഭിച്ച നിര്‍ദ്ദേശം. മുന്‍കൂര്‍ അനുമതിക്കായി അപേക്ഷ നല്‍കാനും നിര്‍ദ്ദേശം. ഇതോടെ അന്വേഷണത്തില്‍ താമസം വരാനുള്ള സാധ്യതയേറെയാണ്.
അതേസമയം, ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് പരാതി നല്‍കിയത് തെറ്റിദ്ധാരണമൂലമെന്ന് ബന്ധുവായ സ്ത്രീയുടെ മൊഴി. കന്യാസ്ത്രീയ്ക്കെതിരെ സ്വഭാവദൂഷ്യത്തിന് സഭ അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണ റിപ്പോർട്ട് പുറത്തു വരുമെന്ന ഘട്ടത്തിലാണ് അവർ ബിഷപ്പിനെതിരെ രംഗത്തു വന്നത് എന്നായിരുന്നു ജലന്ധർ ബിഷപ്പിന്റേയും സഭയുടേയും വാദം ഇതോടെ പൊളിഞ്ഞു. കേസ് അന്വേഷണത്തിനായി ദില്ലിയിലെത്തിയെ കേരള പൊലീസ് സംഘം നാളെ ജലന്ധറിലേക്ക് തിരിക്കും.
