തിരുവനന്തപുരം: മന്ത്രി
തോമസ്ചാണ്ടിക്കെതിരായ വിജിലന്‍സ് കേസില്‍ അന്വേഷണ സംഘത്തെ തീരുമാനിച്ചു. കോട്ടയം വിജിലന്‍സ് എസ്പി ജോണ്‍സന്‍ ജോസഫിനാണ് അന്വേഷണ ചുമതല. നിലം നികത്തി മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചുവെന്ന പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു കോടതി ഉത്തരവ്. ഈ നിര്‍ദ്ദേശം പാലിക്കാന്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം വിജിലന്‍സ് കോടതി അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
