കൊച്ചി: ജിഷ വധക്കേസ് അന്വേഷിക്കുന്ന എ ഡി ജി പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ജോമോന്‍ പുത്തന്‍പുരയ്ക്കലില്‍ നിന്ന് ഇന്ന് മൊഴിയെടുത്തേക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ജിഷയുടെ പിതാവെന്ന് ജോമോന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് കൂടി പരാതി നല്‍കിയ സാഹചര്യത്തിലാണ് ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ മൊഴി എടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അതിനിടെ, പുതിയ അന്വേഷണസംഘം പെരുമ്പാവൂരില്‍ ഓഫീസ് തുറന്നു. ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് ഓഫീസ്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ പൊലീസുമായി സഹകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.