ജിഷ കൊലക്കേസില്‍ എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് അന്വേഷണം നടത്താന്‍ സാധിക്കില്ലെന്ന് ഡിജിപി ലോകാനാഥ് ബെഹ്റ. കേസന്വേഷണം ഒരു അര്‍ദ്ധ-ജുഡീഷ്യല്‍ പ്രക്രിയയാണ്. ചിലര്‍ക്ക് അന്വേഷണത്തെക്കുറിച്ച് പരാതികളും മറ്റ് ചിലര്‍ക്ക് നല്ല അഭിപ്രായവുമുണ്ടാകും. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ അത് പറയാന്‍ ജിഷയുടെ അച്ഛന് അവകാശമുണ്ട്. ജിഷയുടെ കേസുമായി ബന്ധപ്പെട്ട് പൊലീസിന് ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജിഷയുടെ അച്ഛന്‍ പറഞ്ഞ കാര്യങ്ങളും അന്വേഷണത്തില്‍ പരിഗണിക്കും. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതരസംസ്ഥാനക്കാരെ കുറിച്ച് പരിശോധിക്കാന്‍ വിശദമായ യോഗം വിളിക്കുമെന്നും ഡിജിപി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.