ദുബായ്: ഐഫോണ്‍ സെവന്‍ സ്വന്തമാക്കാന്‍ ദുബായിലെ ആപ്പിള്‍സ്റ്റോറിലും മൊബൈല്‍ ഷോപ്പുകളിലും വന്‍തിരക്ക്. ഫോണ്‍ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ എല്ലായിടങ്ങളിലും സറ്റോക്കുകള്‍ തീര്‍ന്നതിനാല്‍ പലരും നിരാശരായി മടങ്ങി.
ഐഫോണ്‍ സെവന്‍ സ്വന്തമാക്കാന്‍ വന്‍ തിരക്കാണ് ദുബായിലെ മാളുകളിലും എത്തിസലാത്ത് കേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. ഫോണ്‍ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ എല്ലായിടങ്ങളിലും സറ്റോക്കുകള്‍ തീര്‍ന്നു. ജെറ്റ് ബ്ലാക്ക് നിറത്തിനാണ് ആവശ്യക്കാറേരെ എത്തിയതെന്ന് ഉപയോക്താക്കള്‍ പറഞ്ഞു. ഇരട്ട ലെന്‍സ് റിയര്‍ കാമറയുള്ള ഐ ഫോണ്‍ സെവന്‍ പ്ലസിനോടായിരുന്നു ആളുകള്‍ക്കു കൂടുതല്‍ പ്രിയം.
ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തവര്‍ക്ക് അടുത്ത മൂന്നാഴ്ചക്കുള്ളില്‍ ഫോണുകള്‍ ലഭിക്കും. ഐഫോണ്‍ സെവന്‍ 32 ജിബി മോഡലിന് 2599 ദിര്‍ഹമാണ് വില. 128 ജിബിക്ക് 2999 ദിര്‍ഹവും ഈ ശ്രേണിയില്‍ ഏറ്റവും മെമ്മറി കൂടിയ 256 ജിബി മോഡലിനു 3399 ദിര്‍ഹവുമാണ് വില. സെവന്‍ പ്ലസിനു 3099 ദിര്‍ഹം, 3899 ദിര്‍ഹമാണ് 256 ജിബി യുടെ വില. അഞ്ചു നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ്. പ്രതിമാസം 115 ദിര്‍ഹം അടക്കുന്ന പദ്ധതിയിലൂടെ ഐഫോണ്‍ സ്വന്തമാക്കാന്‍ എത്തിസലാത്തും സംവിധാനം ഒരുക്കിയിട്ടുണ്ട്.
