ദില്ലി:വീട്ടിലുണ്ടാക്കിയ ഭക്ഷണം ജയിലില്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച ഇക്ബാല്‍ കസ്കറിന്‍റെ അപേക്ഷ കോടതി തള്ളി. ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരനാണ് കസ്കര്‍. ദാവൂദ് ഇബ്രാഹിമിന്‍റെ പേര് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനാണ് കഴിഞ്ഞവര്‍ഷം കസ്കര്‍ അറസ്റ്റിലായത്.
വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതിനാല്‍ ആരോഗ്യം സംരക്ഷിക്കുന്നതിന് വീട്ടിലെ ഭക്ഷണം ആവശ്യമാണെന്നായിരുന്നു കസ്കര്‍ വ്യക്തമാക്കിയത്. 2003 ല് മുംബൈ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സമയത്ത് തനിക്ക് ഇതിനുള്ള സൗകര്യം ലഭിച്ചിരുന്നു എന്നും എന്നാല്‍ താന്‍ ഇത് ദുരൂപയോഗം ചെയ്തിട്ടില്ലെന്നും കസ്കര്‍ പറഞ്ഞു. എന്നാല് കസ്കറിന് പ്രത്യേക ഭക്ഷണം നിര്‍ദ്ദേശിച്ചുള്ള കുറിപ്പുകള്‍ ഡോക്ടര്‍ നല്‍കാത്തതിനെ തുടര്‍ന്ന് അപേക്ഷ കോടതി തള്ളി.
