ടെഹ്റാന്‍: ശിരോവസ്ത്രം ധരിക്കാതെയെടുത്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ച് എട്ട് സ്ത്രീകളെ ഇറാനില്‍ അറസ്റ്റ് ചെയ്തു. 21 പേര്‍ക്കെതിരെ കേസെടുത്തതായും ഇറാന്‍ പോലീസിന്‍റെ സൈബര്‍ ക്രൈം മേധാവി അറിയിച്ചു. വ്യക്തി സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റത്തിനെതിരെ പ്രതിഷേധം സൈബര്‍ലോകത്ത് വ്യാപിക്കുകയാണ്. 

പ്രധാനമായും മോഡലുകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോഷെയറിംഗ് സോഷ്യല്‍ മീഡിയ ആയ ഇന്‍സ്റ്റഗ്രാമിലാണ് ഇവര്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇറാനില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമിന് ഇറാനില്‍ നിരോധനമില്ല.

Used Representation image