ഇസ്ലാമാബാദ്: പാകിസ്താനിലേക്ക് ഇറാന്‍റെ പീരങ്കി ആക്രമണം. പാകിസ്താനിലെ ഉറുദ്ദുചാനലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തിനാണ് ആക്രമണം നടത്തിയതെന്ന വ്യക്തമല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചുനാളുകളായി അത്ര സുഖകരമായ അവസ്ഥയിലല്ല.

ഇറാന്‍- പാക് അതിര്‍ത്തിയില്‍ ഉള്ള ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സിസ്റ്റാന്‍- ബലുചിസ്താന്‍ അതിര്‍ത്തിയില്‍ അടുത്തിടെ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരരായ ജെയ്ഷെ അല്‍ അദില്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 10 ഇറാനിയന്‍ അതിര്‍ത്തി സുരക്ഷ പോലീസ് അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇറാന്‍റെ പാകിസ്താനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്.

അതിര്‍ത്തിയിലെ ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ തോക്കുകള്‍ ഉപയോഗിച്ച് അതിര്‍ത്തിയിലെ ഇറാന്‍ ആക്രമണം.