ഇറാന്‍ മികച്ച പ്രകടനമാണ് ലോകകപ്പില്‍ കാഴ്ചവെയ്ക്കുന്നത്
മോസ്കോ: പ്രീക്വാര്ട്ടര് പ്രതീക്ഷയിലുള്ള വമ്പന് പോരാണ് ഇന്ന് പോര്ച്ചുഗലും ഇറാനും തമ്മില് നടക്കാന് പോകുന്നത്. ജയിക്കുന്ന ടീമിന് അനായാസം മുന്നോട്ട് പോകാമെന്നുള്ള അവസ്ഥയിലായതിനാല് വിജയിക്കാനുള്ള വാശിയിലാണ് യൂറോ കപ്പ് ചാമ്പ്യന്മാരും ഏഷ്യന് ശക്തികളും എത്തുന്നത്. ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തില് ഏറെ സന്തോഷത്തിലാണ് ഇറാന്റെ ആരാധകര്.
ഏഷ്യന് പടയുടെ പ്രീക്വാര്ട്ടര് പ്രവേശനം കാണാന് നിരവധി പേര് റഷ്യയില് എത്തിയിട്ടുമുണ്ട്. ഇന്നലെ രാത്രി പക്ഷേ ഇറാന്റെ ആരാധകര് പണി കൊടുത്തത് പറങ്കിപ്പടയുടെ നായകന് ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കാണ്. പോര്ച്ചുഗല് ടീം താമസിക്കുന്ന ഹോട്ടല് കണ്ട് പിടിച്ച ആരാധക്കൂട്ടം പുറത്തെത്തി ആരവമുയര്ത്തുകയും പാട്ടുകള് പാടുകയും വൂവുസേല കുഴലുകള് ഊതുകയും ചെയ്തതോടെ റൊണാള്ഡോയുടെ ഉറക്കം പോയി. ഇതോടെ ജനാലയുടെ അടുത്തെത്തി ഉറങ്ങണം എന്ന് പറയുന്ന സൂപ്പര് താരത്തിന്റെ വീഡിയോ ഇപ്പോള് തരംഗമായിരിക്കുകയാണ്.
വീഡിയോ കാണാം...
