55 ഓളം പുതിയ അതിഥികളാണ് ഇത്തവണ രാജമലയില്‍ സഞ്ചാരികളെ വരവേല്‍ക്കാനുള്ളത്. ഇനിയും ആടുകള്‍ പ്രസവിക്കാന്‍ ഉള്ളതിനാലാണ് ദേശീയോദ്യാനം തുറന്നു കൊടുക്കുന്നത് വൈകിപ്പിച്ചത്. 

ഇടുക്കി: വരയാടുകളുടെ പറുദീസയായ ഇരവികുളം ദേശീയോധ്യാനം 24-ന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. വരയാടുകളുടെ പ്രജനനകാലം തുടങ്ങിയതിനാല്‍ ന്ദര്‍ശകര്‍ക്ക് ഫെബ്രുവരി മുതല്‍ വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഏപ്രില്‍ ഒന്നിന് പാര്‍ക്ക് തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും സമയം നീട്ടുകയായിരുന്നു. 55 ഓളം പുതിയ അതിഥികളാണ് ഇത്തവണ രാജമലയില്‍ സഞ്ചാരികളെ വരവേല്‍ക്കാനുള്ളത്. ഇനിയും ആടുകള്‍ പ്രസവിക്കാന്‍ ഉള്ളതിനാലാണ് ദേശീയോദ്യാനം തുറന്നു കൊടുക്കുന്നത് വൈകിപ്പിച്ചത്. 

ആറോളം ആടുകള്‍ പ്രസവിക്കാനുള്ളതായാണ് വനപാലകര്‍ പറയുന്നത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയുടെ നേത്യത്വത്തില്‍ പരിശോധനകള്‍ നടത്തിയതോടെയാണ് പാര്‍ക്ക് തുറന്നു കൊടുക്കുന്ന തീയതി മാറ്റാന്‍ ഇടയായത്.

കഴിഞ്ഞ വര്‍ഷം 67 കുട്ടികളാണ് ഇരവികുളത്ത് പിറന്നത്. എന്നാല്‍ ഇത്തവണ കുട്ടികളുടെ എണ്ണം ഇതിലും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങളുമായി വളരെ അടുത്തിടപഴകുന്ന വരയാടുകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ ജീവനക്കാരെ ഇക്കുറി നിയമിച്ചിട്ടുണ്ട്.