വാഷിങ്ടണ്‍: ഇര്‍മ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫ്‌ളോറിഡയുടെ തീര പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. ഇര്‍മയെ തുടര്‍ന്നുണ്ടായ റോഡപകടങ്ങളില്‍ മൂന്നു പേര് മരിച്ചു. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് പോലീസ് രക്ഷ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.