ഇടുക്കി: ഇറോം ചാനു ശര്‍മിള ഇന്ന് വാഗമണ്ണിലെത്തും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വനിതാ ശില്പശാല ഉദ്ഘാടനം ചെയ്യാനാണ് ഇറോം എത്തുന്നത്. മൃഗസംരക്ഷണ വകുപ്പ് പരിശീലനകേന്ദ്രത്തിലെ ഓപ്പണ്‍ സ്‌റ്റേഡിയത്തിലാണ് ശില്‍പശാല.

Add Asianetnews as a Preferred SourcegooglePreferred

ജില്ലകളില്‍നിന്നു തിരഞ്ഞെടുത്ത ഇരുനൂറോളം യുവവനിതകളാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. ഉച്ചക്ക് മൂന്നിന് നടക്കുന്ന യോഗത്തില്‍ ശില്‍പശാല ഇറോം ശര്‍മിള ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.