റോഡിലൂടെ ബൈക്കില്‍ പോകുകയായിരുന്ന യാത്രികന്‍റെ തലയിലേക്കാണ് ഫ്രെയിം വീണത്
ബംഗളുരു: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ നാലാം നിലയില്‍നിന്ന് കമ്പികൊണ്ട് നിര്‍മ്മിച്ച ഫ്രെയിം താഴെ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. റോഡിലൂടെ ബൈക്കില്‍ പോകുകയായിരുന്ന യാത്രികന്‍റെ തലയിലേക്കാണ് ഫ്രെയിം വീണത്. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബംഗളരുവിലെ സുനകല്‍പ്പെട്ട് ഭാഗത്താണ് അപകടമുണ്ടായത്. ചന്ദന്‍ എന്ന ആളാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. ഇയാള്‍ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഓഗസ്റ്റ് 31 ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. സംഭവത്തില്‍ കെട്ടിട ഉടമയ്ക്കും മേല്‍നോട്ടക്കാരനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
