ഉദ്യോഗസ്ഥര്‍ എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്.
എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് പരിശോധന നടന്നത്. പമ്പുകളില്‍ നിന്ന് നല്‍കുന്ന പെട്രോളിന്റെയും, ഡീസലിന്റെയും അളവില്‍ കുറവുണ്ടെന്ന് ചില പരാതികള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. നാല് ജില്ലകളിലെ 50 ഓളം പമ്പുകളില്‍ പരിശോധന നടന്നു. ഉദ്യോഗസ്ഥര്‍ എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. നാല് പമ്പുകളിലെ ആറ് യൂണിറ്റുകളില്‍ അളവില്‍ കുറവ് കണ്ടെത്തി. ലീഗല്‍ മെട്രോളജി വിഭാഗം നല്‍കിയ രേഖകള്‍ പ്രദര്‍ശിപ്പിക്കാത്ത പമ്പുകള്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്
മധ്യമേഖലാ ഡെപ്യൂട്ടി കണ്‍ട്രോളറുടെ പ്യത്യേക സ്‌ക്വാഡാണ് പരിശോധനകള്‍ നടത്തിയത്. വരും ദിവസങ്ങലിലും പരിശോധനകള്‍ തുടരും.
