പ്രസവത്തെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാണ് നെടുമങ്ങാട് സ്വദേശിനിയായ യുവതിയുടെ പരാതി. പ്രസവത്തിന് പിന്നാലെ തുന്നിക്കെട്ടിയത് ശരിയായ രീതിയിൽ അല്ലെന്നും ഇതുമൂലം വിവിധ ആശുപത്രികളിലായി മൂന്ന് ശസ്ത്രക്രിയ ചെയ്തുവെന്നും വിതുര സ്വദേശി
- Home
- News
- Kerala News
- Malayalam news live: 'പ്രസവശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ല'; താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി
Malayalam news live: 'പ്രസവശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ല'; താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയം ഇന്നു വരെ നീട്ടിയത്. ആദ്യം ഈ മാസം 22 വരെയായിരുന്നു സമയപരിധി. 11 ലക്ഷത്തിലധികം പേരാണ് പേരു ചേര്‍ക്കാൻ അപേക്ഷിച്ചത്. അതേസമയം, ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി പതിനാല് വരെ തുടരും.
Malayalam news live'പ്രസവശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ല'; താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി
Malayalam news liveപിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു; അന്ത്യം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന്
പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീണ ശ്രീനിവാസനെ ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊന്നാനി സ്വദേശിയും കബഡി താരവുമായിരുന്ന ശ്രീനിവാസൻ സിഐഎസ്എഫിൽ ഉദ്യോഗസ്ഥനുമായിരുന്നു.
Malayalam news liveശബരിമല സ്വർണക്കൊള്ള - നടൻ ജയറാമിനെ ചോദ്യം ചെയ്തു, ശബരിമലയിൽ വച്ചാണ് ബന്ധം തുടങ്ങുന്നതെന്ന് ജയറാം
നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി.
Malayalam news liveടിഎൻ ഗോപകുമാറിന്റെ ഓർമകൾക്കിന്ന് പത്തു വയസ്; ഏഷ്യാനെറ്റ് ആസ്ഥാനത്തെ റോഡിന് പേര് നൽകി ആദരം, മേയർ വിവി രാജേഷ് പേര് അനാഛാദനം ചെയ്യും
പ്രമുഖമാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫുമായിരുന്ന ടിഎൻ ഗോപകുമാറിന്റെ ഓർമകൾക്കിന്ന് പത്തു വയസ്. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഏഷ്യാനെറ്റ് ന്യൂസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ജംഗ്ക്ഷൻ മുതൽ വാൻറോസ് ജംഗ്ക്ഷൻ വരെയുള്ള റോഡിന് ഏഷ്യാനെറ്റ് ന്യൂസ് ടിഎൻ ഗോപകുമാർ റോഡെന്ന് ഇന്ന് പേരിടും. ഇന്ന് രാവിലെ 10 മണിക്ക് ഹൗസിംഗ് ബോർഡ് ജംഗ്ക്ഷനിൽ നടക്കുന്ന ചടങ്ങിൽ മേയർ വിവി രാജേഷ് പുതിയ പേര് അനാഛാദനം ചെയ്യും. സിപിഎം കക്ഷിനേതാവ് എസ്പി ദീപക്ക്, തമ്പാനൂർ വാർഡ് കൗൺസിലർ ആർ ഹരികുമാർ തുടങ്ങിയവർ പങ്കെടുക്കും.
Malayalam news liveമാളിക്കടവിൽ യുവതിയെ വിളിച്ച് വരുത്തി കൊന്ന സംഭവം; പ്രതിയും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മാളിക്കടവിൽ ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായകദൃശ്യങ്ങൾ പുറത്ത്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
Malayalam news liveഅജിത് പവാറിൻ്റെ വിയോഗം; സുനേത്ര പവാറുമായി നിർണായക ചർച്ചകൾ, ബാരാമതിയിൽ മത്സരിക്കണമെന്ന് ആവശ്യം
അജിത് പവാറിൻ്റെ വിയോഗത്തെ തുടർന്ന് എൻസിപിയിൽ പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ തുടങ്ങി. എൻസിപിയുടെ മുതിർന്ന നേതാക്കൾ അജിത് പവാറിൻ്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി. അജിത്ത് പവാറിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന ബാരാമതി മണ്ഡലത്തിൽ സുനേത്ര പവാർ മത്സരിക്കണമെന്ന ആവശ്യം മുതിർന്ന നേതാക്കൾ ഉന്നയിച്ചു എന്നാണ് വിവരം. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം മത്സരത്തിലേക്ക് സുനേത്ര പവാർ എത്തണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.