തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തു സമുദായിക സംഘടനകള്‍ക്കു 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നു മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍.
ഒരാഴ്ചകൊണ്ടാണു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടു സംഘടനകള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്. മാനെജുമെന്റുകള്‍ പൂര്‍ണമായും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന രീതിയിലാണു സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടുള്ളതെന്ന് എ.കെ.ബാലന്‍ അധ്യക്ഷനായ സമിതി കണ്ടെത്തി.
ഈ മാസം 12,13,14 തീയതികള്‍ ചേരുന്ന ഉപസമിതിയോഗം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഉത്തരവുകള്‍ പരിശോധിക്കും.
