പനാജി: ഗോവയിൽ ആർക്കും ആർക്കും കേവലഭൂരിപക്ഷ ഇല്ലാത്ത സാഹചര്യത്തിൽ കോൺഗ്രസും ബിജെപിയും സർക്കാരുണ്ടാക്കാനുള്ള ചരടുവലികൾ ശക്തമാക്കി. 17 സീറ്റുള്ള കോൺഗ്രസ് നാലുപേരെകുടെ കൂടെക്കുട്ടാനുള്ള ശ്രമത്തിലാണ്. 13 സീറ്റുള്ള ബിജെപി പ്രതിരോധമന്ത്രി മനോഹർ പരീക്കറെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാണ് ചെറുപാർട്ടികളെ ഒപ്പംനിർത്താൻ ശ്രമിക്കുന്നത്.
നാൽപത് അംഗ ഗോവനിയമസഭയിൽ സർക്കാരുണ്ടാക്കാൻ നാല് എംഎൽമാരെ കൂടി മതി കോൺഗ്രസിന്. എൻസിപിയുടെ ഒരു എംഎൽഎ ചർച്ചിൽ അലമാവോയ്ക്ക്. പിഡബ്യൂഡി മന്ത്രിസ്ഥാനം കോൺഗ്രസ് വാഗ്ദാനം ചെയ്തു. മൂന്ന് എംഎൽഎമാരുള്ള ഗോവ ഫോർവേഡ് പാർട്ടി തങ്ങൾക്കൊപ്പമാണെന്നും അതോടെ കേവലഭൂരിപക്ഷമായെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. കൂടെനിൽക്കാനായി ഫോർവേഡ് പാർട്ടി എംഎൽഎമാർക്ക് മന്ത്രിസ്ഥാനവും കോൺഗ്രസ് വാഗ്ദാനം ചെയ്തതായാണ് വിവരം.
ആറുതവണ ഗോവ മുഖ്യമന്ത്രിയായ ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് പ്രതാപ്സിംഗ് റാണെയെയാണ് കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കുന്നത്. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന് നഗരവികസനമന്ത്രിയക്കുമെന്നും പറയുന്നു. കേവലഭൂരിപക്ഷത്തിന് എട്ട് സീറ്റുവേണമെങ്കിലും ബിജെപി ആത്മവിശ്വാസത്തിലാണ്. ഗോവ മുൻമുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയും കൂടിയായ മനോഹർ പരീക്കറിനെ മുഖ്യമന്ത്രിയാക്കി ചെറുപാർട്ടികളെ ഒപ്പംനിർത്തി സർക്കാരുണ്ടാക്കാൻ ബിജെപി ശ്രമം തുടങ്ങി.
പരീക്കറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഗോവയിലെ ബിജെപി എംഎൽമാർ പ്രമേയം പാസാക്കി കേന്ദ്ര നേതൃത്വത്തിന് അയച്ചു. മൂന്ന് സീറ്റുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും മൂന്ന് സീറ്റുള്ള ഗോവ ഫോർവ്വേഡ് പാർട്ടിയും മൂന്ന് സ്വതന്ത്രരും തങ്ങൾക്കൊപ്പമാണെന്ന് ബിജെപി വ്യക്തമാക്കുന്നു.
