തിരുവനന്തപുരത്തെ കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്‍വേലിയിലും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഹ്രസ്വദൂര വണ്ടികളെപ്പോലെ ദീർഘദൂര വണ്ടികളും ഞായറാഴ്ചകളില്‍ ഏറെ വൈകും.
തിരുവനന്തപുരം : തിരുവനന്തപുരം റെയില്വേ ഡിവിഷനില് ഇന്ന് അറ്റകുറ്റപണികള് നടക്കുന്നതിനാല് ഏതാണ്ടെല്ലാ ട്രെയിനുകളും വൈകീയോടും. ഇന്ന് ഓടേണ്ടിയിരുന്ന ഏഴ് ജോഡി പാസഞ്ചർ ട്രെയിനുകള് റദ്ദാക്കി. 90 മിനിട്ട് നീളുന്ന ബ്ലോക്കുകളായിട്ടായിരിക്കും ഞായറാഴ്ച ദിവസങ്ങളില് അറ്റകുറ്റ പണികള് നടത്തുക.
തിരുവനന്തപുരത്തെ കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്വേലിയിലും അറ്റകുറ്റപണികള് നടക്കുന്നതിനാല് ഹ്രസ്വദൂര വണ്ടികളെപ്പോലെ ദീർഘദൂര വണ്ടികളും ഞായറാഴ്ചകളില് ഏറെ വൈകും. എന്നാല് മഴയോ മറ്റ് കാരണങ്ങളാലോ പണിതടസപ്പെട്ടാല് വണ്ടികള് വീണ്ടും വൈകാന് സാദ്ധ്യതയുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഒല്ലൂരില് നിശ്ചയിച്ച സമയത്തിനുള്ളില് അറ്റകുറ്റപണി തീർക്കാന് കഴിയാതെയായതോടെ രണ്ട് ദിവസത്തോളം ട്രെയിനുകള് വൈകിയോടി.
ട്രോയിനുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനമൂലമാണ് അറ്റകുറ്റപണികള് യഥാസമയം പൂർത്തീകരിക്കാന് കഴിയാതെ പോകുന്നത്. അതിനാല് ഓഗസ്റ്റ് 15 ന് പുതിയ സമയക്രമം നിശ്ചയിക്കുമ്പോള് അറ്റകുറ്റപണികള് സുഗമമായി നടക്കുന്നരീതിയിലാകും സമയക്രമമം നിശ്ചയിക്കുക. ഒരു മാസം 22 കിലോമീറ്റർ ട്രാക്ക് നവീകരണമാണ് ലക്ഷ്യമിടുന്നത്. എന്നാല് പാളം ലഭിക്കുന്നതിലെ കാലതാമസം പണിയെ ബാധിക്കുന്നുണ്ട്. ഈ മാസം ഇതുവരെയായി 15 കിലോമീറ്റർ പാലം മാത്രമാണ് ലഭിച്ചത്. സുരക്ഷാ വീഴ്ച പരിഗണിച്ചാണ് ട്രെയിനുകള് നിർത്തിവച്ച് പണി തുടരുന്നത്. അടുത്ത അഞ്ച് ഞായറാഴ്ചകളിലും ഇത്തരത്തില് ബോക്കുകള് ഉണ്ടാകുമെന്നും ഡിവിഷണല് റെയില്വേ മാനേജർ സിരീഷ് കുമാർ സിന്ഹ അറിയിച്ചു.
ഇന്ന് റദ്ദാക്കിയ ട്രെയിനുകള്
1. എറണാകുളം - ഗുരുവായൂർ പാസഞ്ചർ
2. ഗുരുവായൂർ - എറണാകുളം പാസഞ്ചർ
3. ഗുരുവായൂർ - തൃശൂർ പാസഞ്ചർ
4. തൃശൂർ - ഗുരുവായൂർ പാസഞ്ചർ
5. ആലപ്പുഴ - കായംകുളം പാസഞ്ചർ
6. കായംകുളം - എറണാകുളം പാസഞ്ചർ
7. എറണാകുളം - കായംകുളം പാസഞ്ചർ (ആലപ്പുഴ വഴി)
8. കായംകുളം - എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി)
9.എറണാകുളം - കായംകുളം പാസഞ്ചർ (കോട്ടയം വഴി)
10. കായംകുളം - എറണാകുളം പാസഞ്ചർ (കോട്ടയം വഴി)
11. കൊല്ലം - എറണാകുളം മെമു (കോട്ടയം വഴി)
12. എറണാകുളം കൊല്ലം മെമു (ആലപ്പുഴ വഴി)
13. പാലക്കാട് - എറണാകുളം മെമു
