Asianet News MalayalamAsianet News Malayalam

ഐഎസിന്‍റെ ശക്തികേന്ദ്രം സിര്‍ത്ത് സിറിയന്‍ സൈന്യം പിടിക്കുന്നു

Isis is preparing for an apocalyptic battle to defend Town
Author
New Delhi, First Published Oct 6, 2016, 3:26 AM IST

അമേരിക്കൻ യുദ്ധവിമാനങ്ങൾ നൽകുന്ന വ്യോമാക്രമണത്തിന്‍റെ പിന്തുണയോടെ മുന്നേറുന്ന സിറിയൻ സഖ്യസേന ഓരോ കെട്ടിടങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്നു. സിർത്ത് നഗരത്തിന്‍റെ നിയന്ത്രണം തൊണ്ണൂറുശതമാനത്തിലേറെ സ്ഥലത്തിന്‍റെ നിയന്ത്രണം ഇപ്പോൾ സൈന്യത്തിനാണ്. 

കഴിഞ്ഞ ദിവസം അമേരിക്കൻ പോർവിമാനങ്ങൾ ഇരുപതിലേറെ വ്യോമാക്രമണങ്ങളാണ് ഇവിടെ നടത്തിയത്.  ഒട്ടുമിക്ക കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നു. തുറമുഖനഗരമായിരുന്ന സിർത്ര് കെട്ടിടാവശിഷ്ടങ്ങളുടേയും റോക്കറ്റുകൾ പതിച്ചുണ്ടായ മണ്ണടരുകളുടേയും  നാടായി മാറി. 

ഐഎസ് തീവ്രവാദികൾ ഒരുകിലോമീറ്റ‍ർ ചുറ്റളവിലേക്ക് ചുരുങ്ങി.  5000ലേറെ ഐഎസ് ഭീകരർ സിർത്തില്‍ മുന്‍രപും ഉണ്ടായിരുന്നു. 55 ഐഎസ് തീവ്രവാദികളുടെ ശവശരീരങ്ങൾ കണ്ടെത്തിയെന്ന് സൈനികവക്താവ് പറഞ്ഞു. സമീപനഗരമായ മനാറയിൽ 25 ഐഎസ് തീവ്രവാദികളെ വധിച്ചതായും സൈന്യം അറിയിച്ചു. സിർത്തിലെ ഖലീഫ ഹഫ്തർ തുറമുഖത്തിന്‍റെ നിയന്ത്രണവും സിറിയൻ സഖ്യസേന തിരിച്ചുപിടിച്ചു. കഴിഞ്ഞ അഞ്ചുമാസമായി തങ്ങൾ നടത്തുന്ന ദൗത്യം സിർത്രിൽ അവസാനിക്കാറായെന്ന് സിറിയൻ സൈന്യം പറയുന്നു.

ഇതിനിടെ കഴിഞ്ഞമാസം അലപ്പോയിൽ അഭയാർത്ഥികൾക്ക് സഹായവുമായി വന്ന അറബ് റെഡ് ക്രസന്‍റിന് നേരെ ഉണ്ടായത് വ്യോമാക്രമണമാണെന്ന് യുഎൻ സ്ഥിരീകരിച്ചു. 18 സന്നദ്ധപ്രവർത്തകരാണ് ആക്രമണത്തിൽ മരിച്ചത്. ഇത് യുദ്ധക്കുറ്റം ആയി കണക്കാക്കണമെന്ന് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios