കാസർഗോഡ് സ്വദേശികളെ അടക്കം ഐ. എസ് തീവ്രവാദ സംഘടനയിലേക്ക് കടത്തിയ ഗൂഢാലോചനയിൽ 17 ാം പ്രതിയാണ് ഹബീബ് റഹ്മാൻ. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലാണ് പ്രതിയെ ഹാജരാക്കുക
കൊച്ചി: ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ എന്‍ ഐ എ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൽപറ്റയിൽ നിന്ന് എന്‍ ഐ എ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത ഹബീബിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
കാസർഗോഡ് സ്വദേശികളെ അടക്കം ഐ. എസ് തീവ്രവാദ സംഘടനയിലേക്ക് കടത്തിയ ഗൂഢാലോചനയിൽ 17 ാം പ്രതിയാണ് ഹബീബ് റഹ്മാൻ. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.
