മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്. എന്നാല്‍ ശബ്ദരേഖ എപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണെന്ന് വ്യക്തമല്ല. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ബാഗ്ദാദിയുടെ ശബ്ദം പുറത്തുവരുന്നത്. ശക്തി മേഖലകളായ ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങളില്‍ ഐഎസിന് കനത്ത നാശനഷ്ടം വന്നതിനിടെയാണ് ബാഗ്ദാദിയുടെ ശബ്ദരേഖ ഐഎസ് പുറത്തുവിട്ടത്.

2016 നവംബറിലാണ് സ്വയം പ്രഖ്യാപിത ഖലീഫയായ ബാഗ്ദാദിയുടെ ശബ്ദരേഖ അവസാനം പുറത്തുവന്നത്. എന്നാല്‍ അതിനുശേഷം ഇറാഖ്–യുഎസ് സഖ്യസേനയുടെ ആക്രമത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 46 മിനുറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ യുദ്ധം തുടരാനാണ് ബാഗ്ദാദി അണികളോട് അവശ്യപ്പെടുന്നത്. ബാഗ്ദാദിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25 മില്ല്യണ്‍ ഡോളറാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.