കാസര്‍കോട്: കാസര്‍കോട്ടില്‍ നിന്നും നാട് വിട്ട് ഐഎസില്‍ എത്തിയവരുടെ പുതിയ സന്ദേശം ബന്ധുക്കള്‍ക്ക് എത്തി. കൊല്ലപ്പെട്ടെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും തങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശം. നേരത്തെ കാര്‍സകോട് നിന്നും നാട് വിട്ട് ഐഎസില്‍ ചേര്‍ന്ന ശേഷം കൊല്ലപ്പെട്ട ഫഹീസുദ്ദീന്റെ ബന്ധുവും പൊതുപ്രവര്‍ത്തകനുമായ വിസിഎ റഹ്മാനാണ് സന്ദേശം വന്നത്. 

ഫഹീസുദ്ദീന്റെ കൂടെ നാടു വിട്ട അഷ്‌വാക് മജീദാണ് സന്ദേശം അയച്ചിരിക്കുന്നത്. ദേശീയ മാധ്യമങ്ങളിലടക്കം 13 മലയാളികള്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് സന്ദേശം വന്നത്. ഇന്നലെ രാത്രി 7.55നാണ് സന്ദേശം വന്നത്. അമേരിക്കയുടെ തുടര്‍ച്ചയായ ബോംബ് ആക്രമണം നടക്കുന്നുണ്ട്. എന്നാല്‍ തങ്ങളൊക്കെ മരണത്തിന്റെ പോരാട്ടത്തിന്റെ വഴിയിലാണെന്നും സന്ദേശത്തില്‍ പറയുന്നു.