ഇസ്ലാമാബാദില്‍ മൃഗാശുപത്രി നടത്തുന്ന ഡോ. ഫൈസൽ ഖാനും ജീവനക്കാർക്കെതിരെയുമാണ് മിസ്മാഹ് സുന്ദുസ് ഹൂറെയ്ൻ എന്ന യുവതി പരാതി നൽകിയത്. അഭിഭാഷകയാണ് യുവതി.
പതിവ് പരിശോധനക്ക് തന്‍റെ പൂച്ചയെ സെക്ടര്‍ എഫ് സെവനിലെ ഫൈസല്‍ ഖാന്‍റെ ക്ലിനിക്കിലെത്തിച്ചത്. പിറ്റേ ദിവസം വീട്ടിലെത്തിച്ചപ്പോൾ പൂച്ച അവശനിലയിലായെന്നും ഉടൻ മറ്റൊരു ക്ലനിക്കിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും മിസ്മാഹ് സുന്ദുസ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.
ആശുപത്രിയിൽ പൂച്ചയെ പരിശോധിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഉത്തരവാദികളെ ജയിലിലടക്കണമെന്നും 25 മില്ല്യണ്‍ നഷ്ടപരിഹാരം വേണമെന്നുമാണ് ഇവരുടെ ആവശ്യം.
നിർജലീകരണവും പട്ടിണിയുമാണ് പൂച്ച ചത്തതിനു കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
