ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് കമാന്‍ഡര്‍ ഒമര്‍ ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമാഖ് വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാഖിലെ മൊസൂളില്‍നടന്ന ആക്രമണത്തില്‍ ഒമര്‍ ഷിഷാനി കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ട് ഐഎസും സ്ഥിരീകരിച്ചിട്ടുണ്ട്. 

കഴിഞ്ഞ മാര്‍ച്ചില്‍ ഒമര്‍ ഷിഷാനിയെ വധിച്ചതായി അമേരിക്ക അവകാശപ്പെട്ടിരുന്നു .തര്‍ക്കാന്‍ ബദിരാഷ്‍വിലി എന്നാണ് ഷിഷാനിയുടെ യഥാര്‍ത്ഥ പേര്. ഐഎസ് നേതാവ് അബുബക്കര്‍ എന്‍ ബാഗ്ദാദിയുടെ മിലിട്ടറി ഉപദേശകനായിരുന്നു ഷിഷാനി.