കണ്ണൂര്‍: ജില്ലയില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ടുവെന്ന് പൊലീസിന് വിവരം ലഭിച്ച അഞ്ചുപേരുടെ വിശദാംശങ്ങള്‍ പുറത്ത്. മക്കളും ഭാര്യയും കുടുംബത്തോടൊപ്പം പോയവരുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടും.

മുണ്ടേരി സ്വദേശി ഷജില്‍, പാപ്പിനിശേരി സ്വദേശി ഷമീര്‍, ഷമീറിന്റെ മകന്‍ സല്‍മാന്‍, ചാലാട് സ്വദേശി ഷഹനാദ്, കണ്ണൂരില്‍ നിന്നുള്ള റിഷാല്‍ എന്നിവര്‍ കൊല്ലപ്പെട്ടതായാണ് വിവരം ലഭിച്ചിരിക്കുന്നത്.

ഇവരില്‍ റിഷാല്‍, ഷജീല്‍, ഷമീര്‍ എന്നിവരുടെ ഭാര്യമാരും മക്കളുമടക്കമുള്ളവര്‍ വിവിധ പ്രദേശങ്ങളില്‍ ക്യാംപുകളിലുണ്ട്. നിലവില്‍ ഐ.എസ് ക്യാംപുകളില്‍ തന്നെയുള്ളവരുടെ പക്കല്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ റിഷാലിന്റെ മരണം സംബന്ധിച്ച് മാത്രം കൂടെയുള്ളവരില്‍ നിന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.