നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഗാസ: ഗാസയെ കുരുതിക്കളമാക്കി വീണ്ടും ഇസ്രായേൽ പാലസ്തീൻ ഏറ്റുമുട്ടൽ. അതിർത്തിയിൽ രണ്ട് മാസത്തിലേറെയായി പുകയുന്ന സംഘർഷങ്ങൾ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തോടെയാണ് രൂക്ഷമായത്. 2014ലെ യുദ്ധത്തിന് ശേഷം ഹമാസ് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇതെന്ന് ഇസ്രായേൽ ആരോപിച്ചു.
ഹമാസും പാലസ്തീൽ ജിഹാദി വിഭാഗവും വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമി നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെ കനത്ത വ്യോമാക്രമണാണ് ഗാസയിൽ ഇസ്രായേൽ നടത്തിയത്. 35 കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോര്ട്ടുകളുണ്ട്. യുദ്ധം അടുത്തെത്തിയെന്ന് ഇസ്രായേൽ ഇന്റെലിജൻസ് മന്ത്രിയും പ്രതികരിച്ചു. അതിനിടെ കടലിലൂടെയുള്ള സഞ്ചാരം തടസപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് കടലിൽ ബോട്ടുമായി ഇറങ്ങിയ പാലസ്തീൽ പ്രക്ഷോഭകരെ ഇസ്രായേൽ കടലിൽ തടഞ്ഞു.
