ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്
മുംബൈ: ലൈംഗികബന്ധത്തില് ഏര്പ്പെടുന്നതിനിടെ കാമുകി ശ്വാസം മുട്ടി മരിച്ച കേസില് യുവാവിനെതിരെ കൊലക്കുറ്റം. ഇസ്രയേലി പൗരനായ ഒറീറോന് യാക്കോവിനെതിരെയാണ് മനഃപൂര്വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയത്. മുംബൈയിലെ ഹോട്ടലില് വെച്ച് കഴിഞ്ഞ വര്ഷമായിരുന്നു സംഭവം. ലൈംഗിക ബന്ധത്തില് ഏര്പ്പെടുന്നതിനിടെ യുവതി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്ന് ഫോറന്സിക് റിപ്പോര്ട്ടില് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. ഇരുവരും ഇസ്രയേലുകാരാണ്.
കഴിഞ്ഞ വര്ഷം മാര്ച്ചില് ടൂറിസ്റ്റ് വിസയില് ഇന്ത്യയിലെത്തിയതാണ് 23കാരനായ യാക്കോവും 20കാരിയായ കാമുകിയും. ദക്ഷിണ മുംബൈയിലെ കൊലാബാ ഹോട്ടലിലാണ് ഇവര് താമസിച്ചിരുന്നത്. ഹോട്ടലില്വെച്ച് ലൈംഗികബന്ധത്തില് ഏര്പ്പെടുന്നതിനിടെ യാക്കോവ് യുവതിയുടെ കഴുത്തില് ശക്തമായി അമര്ത്തി. ശ്വാസം മുട്ടിയതിനെ തുടര്ന്ന് കാമുകി അബോധാവസ്ഥയിലായി. യാക്കോവ് ഹോട്ടല് അധികൃതരെ വിവരമറിയിച്ചു. തുടര്ന്ന് പോലീസ് എത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം എന്താണെന്ന് അന്ന് വ്യക്തമാവാത്തതിനാല് ആകസ്മിക മരണമെന്ന തരത്തിലാണ് കേസ് രജിസ്റ്റര് ചെയ്തിരുന്നത്.
