സിപിഎം പാർട്ടി കോൺഗ്രസിൽ ബഹളം

ഹൈദരാബാദ്: സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബഹളം. ബംഗാൾ പ്രതിനിധികൾ എണീറ്റ് നിന്ന് പ്രതിഷേധിച്ചു. പീപ്പിൾസ് ഡെമോക്രസിയിലെ മമത നടത്തിയ പരാമർശമാണ് പ്രകോപനമായത്.

തുടര്‍ന്ന് പ്രസീഡിയം ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കി. സംഘടനാ റിപ്പോർട്ടിലെ ചർച്ചയ്ക്കിടെയാണ് മമത ബംഗാൾ ഘടകത്തിനെതിരെ പരാമർശം നടത്തിയത്.

കൊൽക്കത്ത പ്ലീനം പാഴായി പോയെന്ന് എം.ബി.രാജേഷ് പറഞ്ഞു. പ്ലീനം തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ കേന്ദ്ര നേതൃത്വം പരാജയപ്പെട്ടു. സംഘടനാ റിപ്പോർട്ടും ഇത് ശരി വെക്കുന്നുവെന്നും ജനറൽ സെക്രട്ടറിക്കും ഇതിൽ ഉത്തരവാദിത്തമുണ്ടന്നും എം.ബി.രാജേഷ് വ്യക്തമാക്കി.