ഭൂമി ഇടപാടിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ആദായനികുതി വകുപ്പിന്റെതാണ് നടപടി. ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭൂമി ഇടപാടിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാരും ഭൂമി വിറ്റവരും പറയുന്ന കണക്കുകളില്‍ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തില്‍ റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുകയാണ്. ഇതിനു ശേഷമായിരിക്കും സഭാ തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.