പൂന: മഹാരാഷ്ട്രയിലെ പൂനയിൽ ഐടി എൻജിനീയറും കുടുംബവും കൂട്ടആത്മഹത്യ ചെയ്ത നിലയിൽ. ഗുജറാത്ത് സ്വദേശികളായ ജയേഷ് പട്ടേൽ (35), ഭൂമിക (30), മകൻ നാകേഷ് (4) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുനെയിലെ ബനേറിലുള്ള ഫ്ലാറ്റിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കുട്ടിയെ മരിച്ചനിലയിൽ തറയിലും ജയേഷും ഭൂമികയും കയറിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. വീട് തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തെ തുടർന്നുള്ള മനോവിഷമത്താൽ ഭാര്യയും ഭർത്താവും ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.
കുട്ടി മരിച്ചത് എങ്ങനെയെന്നതു സംബന്ധിച്ച് വ്യക്തതയില്ല. എന്നാൽ ഏറെനാളായി നാകേഷ് രോഗാവസ്ഥയിലായിരുന്നു. ഇതിൽ ജയേഷ് അസ്വസ്ഥനായിരുന്നതായി അയൽവാസികൾ പറയുന്നു.
