തിരുവനന്തപുരം: അഴിമതി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കസേരയുണ്ടാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. മകളുടെ വിവാഹത്തിന് എഞ്ചിനീയര്‍മാരില്‍നിന്ന് സ്വര്‍ണം വാങ്ങുന്ന മന്ത്രിമാരുണ്ട്. ഇനി ഇത്തരം കാര്യങ്ങള്‍ നടക്കില്ലെന്നും, മഴക്കാലത്തിന് മുന്പ് റോഡുകളും ഓടകളും നവീകരിക്കുന്നതിന് 38 കോടിരൂപ അനുവദിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.