ചാടിയത് പന്ത്രണ്ടാം നിലയിലെ ജനാല വഴി മരണകാരണം വ്യക്തമല്ല

ബം​ഗളൂരു: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി ഐടി ജീവനക്കാരനായ യുവാവ് ജീവനൊടുക്കി. മധ്യപ്രദേശ് സ്വദേശിയായ ഭാവേഷ് ജയ്സ്വാൾ എന്ന ഇരുപത്തിമൂന്നുകാരനാണ് തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോട് കൂടി ആത്മഹത്യ ചെയ്തത്. ട്രെയിനിയായിട്ടാണ് ഭാവേഷ് ജോലി ചെയ്തിരുന്നത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. 

എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടാണ് സെക്യൂരിറ്റി ഉദ്യോ​ഗസ്ഥൻ കെട്ടിടത്തിന് മുന്നിലെത്തിയത്. അപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭാവേഷിനെ കണ്ടത്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചതിന് ശേഷം മാത്രമേ എന്തെങ്കിലും തെളിവുകൾ ലഭിക്കുകയുള്ളൂ എന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. ജനലിലൂടെയാണ് ഭാവേഷ് എടുത്തു ചാടിയത്.