നോര്‍ത്ത് കരോലിനയിലെ തീരങ്ങളിലൊന്നില്‍ അടിച്ചുകയറിയത് തിരമാലകളായിരുന്നില്ല. ഐസുകട്ടകളായിരുന്നു. കൊടും ശൈത്യത്തില്‍ തീരമാലകള്‍ പോലും ഐസുകട്ടകളാകുകയാണ്. പാറക്കല്ലുകള്‍ കണക്കെ ഐസുകട്ടകള്‍ തീരത്തടിയുന്ന ദൃശ്യങ്ങളിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യത്തിലൂടെയാണ് അമേരിക്ക കടന്ന് പോകുന്നത്. കൊടിയ ശൈത്യം പ്രകൃതിയേയും ജീവജാലങ്ങളേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇത് തുടരുകയാണെങ്കില്‍ ജനുവരി പകുതിയോടെ ലോകത്തിലെതന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര തണുത്തുറയുമെന്നാണ് റിപ്പോട്ടുകള്‍. ഇതാദ്യമായല്ല നയാഗ്ര തണുത്തുറയുന്നത്.