ദില്ലി: ഉഭയകക്ഷി ചർച്ചകൾക്കായി ഇറ്റാലിയൻ പ്രധാനമന്ത്രി ജെന്റിലോനി ഇന്ത്യയിലെത്തി. നാളെ നരേന്ദ്രമോദിയുമായി ചർച്ച നടത്തുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക ബന്ധം ശക്തമാക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കും. 15ഓളം കമ്പനി സി.ഇ.ഓമാരും ഇറ്റാലിയൻ സംഘത്തിലുണ്ട്. കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികരെ അറസ്റ്റ് ചെയ്തത് മുതൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം വഷളായിരുന്നു. നാവികരെ തിരിച്ച് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമോ എന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.