റോം: മുന്‍ കാമുകനെ പ്രകോപിപ്പിക്കാന്‍ പുതിയ കാമുകനുമൊത്തുള്ള കിടപ്പറ രംഗം അയച്ചു കൊടുത്ത യുവതി ജീവനൊടുക്കി. ഇറ്റാലിയന്‍ യുവതിയായ ടിസിയാന കന്‍റോണയാണ് ആത്മഹത്യ ചെയ്തത്. നേപ്പിള്‍സുകാരിയായ ഇവര്‍ അയച്ചു കൊടുത്ത വീഡിയോ മുന്‍ കാമുകന്‍ ഇന്‍റര്‍നെറ്റില്‍ ഇട്ടതോടെ യുവതി വിഷാദ രോഗത്തിന് അടിമയായിരുന്നു.

2015 അവസാനമാണ് ഇവര്‍ മുന്‍കാമുകന് വീഡിയോ അയച്ച് നല്‍കിയത്. ഇത് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ പെണ്‍കുട്ടി മാസങ്ങളോളം പരിഹാസത്തിനും അപമാനത്തിനും ഇരയായി കടുത്ത വിഷാദത്തിന് അടിപ്പെടുകയും ഒടുവില്‍ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു. മരണം തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഈ 31 കാരി കടുത്ത മാനസീക പ്രതിസന്ധിയില്‍ ആയിരുന്നതായി ഇവരുടെ സുഹൃത്തുക്കളും വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുണ്ടായ നെഗറ്റീവ് ശ്രദ്ധയെ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

കിടപ്പറ രംഗത്തിനിടയില്‍ കാമുകനോട് 'ബ്രാവോ നീ വീഡിയോ ഉണ്ടാക്കുകയാണോ' എന്ന് യുവതി ചോദിക്കുന്നത് കേള്‍ക്കാം. നെറ്റില്‍ വീഡിയോ എത്തിയതോടെ കളിയാക്കിക്കൊണ്ടുള്ള ഇതിന്‍റെ ട്രോളുകളുടെ മഴ തന്നെയുണ്ടായി. ടീ ഷര്‍ട്ടുകളില്‍ പ്രിന്‍റ് ചെയ്ത വാചകം പോലുമായി മാറുകയും അധിക്ഷേപിച്ചുള്ള സന്ദേശങ്ങള്‍ പതിവാകുകയും ചെയ്തതോടെ പെണ്‍കുട്ടി കടുത്ത നിരാശയിലേക്ക് വീണുപോയി.

ലൈംഗിക ദൃശ്യം ഷെയര്‍ ചെയ്തവരില്‍ ഇറ്റാലിയന്‍ ലോകഫുട്‌ബോളര്‍ ഫാബിയോ കന്നവാരോയുടെ ഇളയ സഹോദരന്‍ പോളോ കന്നവാരോയും ഇറ്റാലിയന്‍ ദേശീയ താരം അന്‍റോണിയ ഫ്‌ളോറസും വരെ ഉണ്ടായിരുന്നു. 
വീഡിയോ വൈറലായാതോടെ യുവതിക്ക് പേരു പോലും മാറേണ്ട സ്ഥിതിയുണ്ടായി. എന്നാല്‍ ഇതിലും രക്ഷയില്ലാതെയാണ് യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.