ഇറ്റലി യുഎന്‍ രക്ഷാ കൗണ്‍സിലില്‍ താത്കാലിക അംഗമാകും. വോട്ടെടുപ്പില്‍ ഇറ്റലിക്കും നെതല്‍ലന്റ്‌സിനും തുല്യ വോട്ട് ലഭിച്ചതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും ധാരണയില്‍ എത്തുകയായിരിരുന്നു.

2017 മുതല്‍ ആദ്യ ഒരു വര്‍ഷം ഇറ്റലിയും പിന്നീടുള്ള ഒരു വര്‍ഷം നെതര്‍ലന്റ്‌സും സുരക്ഷാ സമിതി അംഗമാകും. 193 അംഗ സഭയില്‍ ഇരു രാജ്യങ്ങള്‍ക്കും 95 വീതം വോട്ടുകളാണ് ലഭിച്ചത്.

സ്വീഡന്‍, കസാക്കിസ്ഥാന്‍, എത്യോപ്യ, ബോളിവിയ എന്നീ രാജ്യങ്ങളും ഇതോടൊപ്പം രക്ഷാ സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.