വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നാണ് ക്രിസ്റ്റ്യന്‍ മിഷേലിന്റെ ആരോപണം. കടല്‍കൊലകേസ്സിലെ പ്രതികളില്‍ ഇന്ത്യയില്‍ തുടരുന്ന സാല്‍വത്തോറ ജിറോണിനെ വിട്ടയിച്ചില്ലെങ്കില്‍ ഇതുസംബന്ധിച്ച രേഖ പുറത്തുവിട്ടേക്കുമെന്നാണ് ക്രിസ്റ്റ്യന്‍ മിഷേല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മിഷേല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്ന് മിഷേല്‍ പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് ഇന്ത്യയും ഇറ്റലിയും വ്യക്തമാക്കിയിട്ടുണ്ട്.

കടല്‍കൊലകേസ്സില്‍ കോണ്‍ഗ്രസ് –ഇറ്റലി ധാരണ സുബ്രമണ്യം സ്വാമി അടക്കമുള്ള ബിജെപി നേതാക്കള്‍ ആരോപിക്കുമ്പോഴാണ് മോദി രാഷ്ട്രീയ നേട്ടത്തിനായി ഇറ്റലിയെ സമീപിച്ചു എന്ന വാര്‍ത്ത ക്രിസ്റ്റ്യന്‍ മിഷേല്‍ പുറത്ത് വിട്ടിരിക്കുന്നത്. കടല്‍കൊലകേസ്സിലെ മറ്റൊരു പ്രതിയായ മാസിമില്ല്യാനോ ലത്തോറയെ ചികിത്സക്കായി ഇറ്റലിയിലേക്ക് ഇന്ത്യ വിട്ടയച്ചിരുന്നു.