റോം: ഇറ്റലിയില്‍ ട്രെയിനപകടത്തില്‍ മരണനിരക്ക് ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 20 ആയി. ബാരി, ബാര്‍ലെറ്റ നഗരങ്ങള്‍ക്കിടയില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ദക്ഷിണ ഇറ്റലിയിലെ ആന്‍ഡ്രിയ ,കൊറാറ്റോ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ട ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിക്കുന്പോള്‍ രണ്ട് ട്രെയിനുകളും ഒരേ ട്രാക്കിലായിരുന്നു. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തില്‍ ഒട്ടേറെ കോച്ചുകള്‍ തകര്‍ന്നിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.