Asianet News MalayalamAsianet News Malayalam

ആധാര്‍ കേസ്: ഒരു തിരിച്ചറിയൽ കാർഡ് ഉണ്ടാവുക എന്നത് നല്ലതാണെന്ന് സുപ്രീംകോടതി

ഒരു തിരിച്ചറിയൽ കാർഡ് ഉണ്ടാവുക എന്നത് നല്ലതാണെന്ന് സുപ്രീംകോടതി. അടുത്ത കാലത്ത് ഏറ്റവും അധികം ചർച്ചപ്പെട്ട വിഷയമാണ് ആധാറെന്ന് ജസ്റ്റിസ് സിക്രി. ആധാര്‍ കേസില്‍ മൂന്നു വിധികള്‍ ഉണ്ടാവുമെന്ന് സൂചന. എ കെ സിക്രിയാണ് മൂന്ന് ജഡ്ജിമാർക്ക് വേണ്ടി വിധി വായിക്കുന്നത്.  

its good to have a unique identity card says sc
Author
New Delhi, First Published Sep 26, 2018, 11:04 AM IST

ദില്ലി: ആധാറിന്റെ ഭരണഘടനാസാധുത സംബന്ധിച്ച്  നിർണായക വിധി സുപ്രീംകോടതി പ്രസ്താവിച്ച് തുടങ്ങി. ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ  അഞ്ച് ജഡ്ജിമാരാണ് ഉള്ളത്. അഞ്ചംഗ ബെഞ്ചിന്റേതായി മൂന്ന് വിധികളുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.കെ.സിക്രി, ഖാൻവിൽക്കർ എന്നീ മൂന്ന് ജഡ്ജിമാർ ചേർന്ന് ഒരു വിധിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിധി പ്രസ്താവം സിക്രി നടത്തുകയാണ്.  മറ്റ് ജഡ്ജിമാരായ ഡി.വൈ. ചന്ദ്രചൂഡും അശോക് ഭൂഷണും വേവ്വെറെ വിധികൾ തയ്യാറാക്കിയിട്ടുണ്ട്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് പേർ ചേർന്ന് തയ്യാറാക്കിയ വിധിയാകും ഭൂരിപക്ഷം നേടുക

ഒരു തിരിച്ചറിയൽ കാർഡ് ഉണ്ടാവുക എന്നത് നല്ലതാണെന്ന് സുപ്രീംകോടതി. അടുത്ത കാലത്ത് ഏറ്റവും അധികം ചർച്ചപ്പെട്ട വിഷയമാണ് ആധാറെന്ന് ജസ്റ്റിസ് സിക്രി. ആധാര്‍ കേസില്‍ മൂന്നു വിധികള്‍ ഉണ്ടാവുമെന്ന് സൂചന. എ കെ സിക്രിയാണ് മൂന്ന് ജഡ്ജിമാർക്ക് വേണ്ടി വിധി വായിക്കുന്നത്. 

Follow Us:
Download App:
  • android
  • ios