ലിപാ വൈറസ് ബാധയെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണം.  

കോഴിക്കോട്: നിപാ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ രോ​ഗം വന്ന് മരിച്ച ലിനിയുടെ കുടുംബത്തെ സർക്കാർ അനുഭാവപൂർവ്വം പരി​ഗണിക്കണമെന്നും അർഹതപ്പെട്ടവർക്ക് സാമ്പത്തികസഹായം നൽകണമെന്നും മുസ്ലീംലീ​ഗ് നേതാവും മലപ്പുറം എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ലിപാ വൈറസ് ബാധയെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണം. എന്ത് പോരായ്മയുണ്ടെങ്കിലും അതിനെ വിമർശിക്കാൻ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.