Asianet News MalayalamAsianet News Malayalam

ഐ വി ശശിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും

iv sasi funeral today
Author
First Published Oct 25, 2017, 6:12 AM IST

ചെന്നൈ: ഇന്നലെ അന്തരിച്ച പ്രമുഖ സംവിധായകൻ ഐ വി ശശിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂർ വൈദ്യുതശ്മശാനത്തിലാകും സംസ്കാരച്ചടങ്ങുകൾ. അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടിൽ ഐ വി ശശിയുടെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ഓസ്ട്രേലിയയിലുള്ള മകൾ അനു ഉച്ചതിരിഞ്ഞ് ചെന്നൈയിൽ എത്തും. 

നടൻ മമ്മൂട്ടിയുൾപ്പടെ ഒട്ടേറെ പ്രമുഖർ ഇന്ന് ഐ വി ശശിയ്ക്ക് അന്തിമോപചാരമർപ്പിയ്ക്കാനെത്തുമെന്നാണ് കരുതുന്നത്. ഇന്നലെ  മോഹൻലാലും കമലഹാസനും മുതിർന്ന അഭിനേത്രി ശാരദയുമുൾപ്പടെ ഒട്ടേറെ പ്രമുഖർ ഐ വി ശശിയ്ക്ക് അന്ത്യാഞ്ജലികളർപ്പിയ്ക്കാനെത്തിയിരുന്നു. ഇന്നലെ രാവിലെയോടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കാണ് ഐ വി ശശി അന്തരിച്ചത്. 

Follow Us:
Download App:
  • android
  • ios