ഫൈനലില്‍ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല

മോസ്‌കോ: ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലിന് മുന്‍പ് ക്രൊയേഷ്യക്ക് തിരിച്ചടി. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഗോള്‍ നേടിയ സ്‌‌ട്രൈക്കര്‍ ഇവാന്‍ പെരിസിച്ച് ഫൈനലില്‍ കളിക്കുമെന്ന് ഉറപ്പില്ല. തുടയ്ക്കേറ്റ പരിക്കാണ് ക്രൊയേഷ്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക്മേല്‍ കരിനിഴലായിരിക്കുന്നത്. ഞായറാഴ്ചയാണ് ഫ്രാന്‍സ്- ക്രൊയേഷ്യ ഫൈനല്‍.

ഇംഗ്ലണ്ടിനെതിരായ മത്സരശേഷം പെരിസിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈനലില്‍ പെരിസിച്ച് കളിക്കാതിരുന്നാല്‍ ക്രൊയേഷ്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാവും. മാന്‍സുക്കിച്ചുമായി ചേര്‍ന്ന് ക്രൊയേഷ്യയുടെ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന താരമാണ് 29കാരനായ പെരിസിച്ച്.