തിരുവനന്തപുരം: 2015ലെ ജെ സി ഡാനിയേൽ പുരസ്കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ ജി ജോർജിന്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പരസ്കാരം.
മലയാള സിനിമയിൽ പുത്തൻ ആഖ്യാനശൈലി പരിചയപ്പെടുത്തിയവരുടെ നിരയിൽ പ്രമുഖനാണ് കെ ജി ജോർജ്. ഐ വി ശശി ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
ഒക്ടോബർ 15 ന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ പുരസ്കാരം സമ്മാനിക്കും
