അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയതില്‍ ക്ഷമി ചോദിച്ച് എഴുത്തുകാരി ജെ കെ റൗളിംഗ്. വൈറ്റ് ഹൗസില്‍ വെച്ച് നടന്ന ഹെല്‍ത്ത് കെയര്‍ പരിപാടിക്കിടെ ഭിന്നശേഷിക്കാരനായ മൂന്ന് വയസ്സുകാരന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് കൈ കൊടുക്കാന്‍ ശ്രമിക്കുകയും എന്നാല്‍ ട്രംപ് നിരസ്സിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് ട്രംപിനെ വിമര്‍ശിച്ച് കൊണ്ട് എഴുത്തുകാരി ജെ കെ റൗളിംങ്ങ് തുടര്‍ന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. ജൂലൈ 28 നാണ് ട്രംപിനെ വിമര്‍ശിച്ചുകൊണ്ടുള്ള റൗളിംഗിന്‍റെ ട്വീറ്റ്.

എന്നാല്‍ കുട്ടിയുടെ അമ്മ കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ട് പോസ്റ്റിട്ടു. ട്രംപ് കുട്ടിയെ അവഗണിച്ചിട്ടില്ല. തന്‍റെ മകന്‍ കൈ കൊടുക്കാന്‍ ശ്രമിച്ചിട്ടു പോലുമില്ലായെന്നായിരുന്നു അവര്‍ പറഞ്ഞത്.

വിവരങ്ങള്‍ തെറ്റാണെന്നറിഞ്ഞിട്ടും ട്വീറ്റ് പിന്‍വലിക്കാത്തതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് കുട്ടിയോടും കുടുംബത്തോടും തെറ്റായ വിവരം പ്രചരിപ്പിച്ചിതിനും ക്ഷമ ചോദിച്ച് കൊണ്ട് റൗളിങ്ങ് ട്വീറ്റുകള്‍ പിന്‍വലിക്കുകയായിരുന്നു.