സംഘടനകള്‍ അന്വേഷണങ്ങളില്‍ ഇടപെടുന്നില്ല കുറ്റകാർക്ക് എതിരെ നടപടി സ്വീകരിക്കുന്നുണ്ട്
തിരുവനന്തപുരം: പൊലിസ് സംഘടനകള് കേസ്സ് അന്വേഷണങ്ങളില് ഇടപെടുന്നതായി തനിക്ക് അനുഭവപ്പെട്ടിട്ടില്ലന്ന് മുൻ ഡി ജി പി ജേക്കബ്ബ് പുന്നൂസ്. പൊലീസുകാർ പ്രതികളായ കേസ്സുകളില് പോലും സംഘടനകള് അകലം പാലിക്കുന്നതായാണ് തനിക്ക് തോന്നിയിട്ടള്ളതെന്നും ജേക്കബ്ബ് പുന്നൂസ് പറഞ്ഞു. സംഘടനകള് ഉള്ളതിനാല് സേന ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നു.. ഇപ്പോഴത്തെ സർക്കാർ കുറ്റാക്കാരായ പൊലീസുകാർക്ക് എതിരെ നടപടികള് സ്വീകരിച്ചുവരുന്നുണ്ടെന്നും ജേക്കബ്ബ് പുന്നൂസ് വ്യക്തമാക്കി.
