തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) ഡയറക്ടറായി നിയമിച്ചു. അവധി അവസാനിപ്പിച്ച് അദ്ദേഹം ഇന്നാണ് ജോലിയില്‍ പ്രവേശിച്ചത്. തനിക്ക് ഏത് പദവിയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ജേക്കബ് തോമസ് കത്ത് നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.
നേരത്തെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ടി.പി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകരാം ജേക്കബ് തോമസ് അവധിയില്‍ പോയത്. ജേക്കബ് തോമസിന്റെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ലോക്നാഥ് ബെഹ്‍റക്ക് നല്‍കിയായിരുന്നു സര്‍ക്കാര്‍ അന്നത്തെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കണ്ടെത്തിയത്. ആദ്യം ഒരു മാസത്തെ അവധിയിയാണ് ജേക്കബ് തോമസ് പ്രവേശിച്ചിരുന്നതെങ്കിലും പിന്നീട് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇത് നീട്ടുകയായിരുന്നു.
