തിരുവനന്തപുരം: വിജിലന്‍സിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി.ശശീന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് കത്തു നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ കോടതി പമാര്‍ശമുണ്ടായപ്പോഴാണ് പുതിയ തസ്തിക സൃഷ്‌ടിച്ച് ജി.ശശീന്ദ്രനെ നിയമിച്ചത്.
ബാര്‍ കോഴ കേസ്, പാറ്റൂര്‍ ഭൂമിയിടപാട് കേസ് തുടങ്ങി കോളിളക്കം സൃഷ്‌ടിച്ച കേസുകളില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോടതിയില്‍ ഹാജരായത് ശശീന്ദ്രനായിരുന്നു. ഈ കേസുകള്‍ക്ക് പുറമേ വിജിലന്‍സിന് നിയമോപദേശം നല്‍കുന്നതില്‍ നിന്നും ശശീന്ദ്രനെ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ ജേക്കബ് തോമസ് ഒഴിവാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ശശീന്ദ്രനെ മാറ്റമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കിയത്. ശശീന്ദ്രനു പകരം നിയമനം നല്‍കാനായി സര്‍ക്കാര്‍ അഭിഭാഷകരുടെ പാനല്‍ അഡ്വേക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
