തിരുവനന്തപുരം: പാറ്റൂർ ഭൂമി കയ്യേറ്റ കേസിൽ നടത്തിയ വിശദമായ അന്വേഷണങ്ങൾ ലോകായുക്ത പൂഴ്ത്തിയെന്ന് ജേക്കബ് തോമസ്. മൂന്ന് റിപ്പോർട്ടുകൾ നൽകിയിട്ടും എന്തിനാണ് ഇത്രയും അന്വേഷിക്കുന്നതെന്നായിരുന്നു ലോകായുക്തയുടെ ചോദ്യമെന്നും ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പൊയന്‍റ് ബ്ലാങ്കില്‍ പറഞ്ഞു.
ബാര്‍കോഴ ആരോപണത്തില്‍ സാക്ഷികള്‍ക്ക് സ്വതന്ത്ര്യമായി മൊഴി നല്‍കാനുള്ള സാഹചര്യം ഇപ്പോഴും ഇല്ലെന്ന് പറഞ്ഞ ജേക്കബ് തോമസ് ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ അന്ന് കേസ് തെളിയുമെന്ന് വ്യക്തമാക്കി.
