തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ ഡിജിപി ജേക്കബ് തോമസ്. കള്ള് മദ്യമല്ലാതാക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും മദ്യമാഫിയയെ എതിര്‍ക്കുന്നവര്‍ക്ക് പിന്നെ യൂണിഫോമിടേണ്ടി വരില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഡിജിപി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മദ്യം വ്യാപിപ്പിക്കുന്നത് തൊഴിലിന്‍റെ പേരിലാണെന്ന് പറഞ്ഞ ജേക്ബ് തോമസ് സുസ്ഥിര വികസനം എന്നാൽ മദ്യം വ്യാപിപ്പിക്കൽ ആണൊ എന്നും ചോദിച്ചു. തന്‍റെ അനുഭവത്തില്‍നിന്നാണ് ഇത് പറയുന്നതെന്നും അഴിമതി നടത്തിയവര്‍തന്നെ മദ്യനയം തീരുമാനിക്കുമ്പോള്‍ അഴിമതി സമം നയം എന്ന നിലപാട് തുടരുമെന്നും ജേക്കബ് തോമസ് പറഞ്ഞു.